തൊട്ടാൽ പൊള്ളുന്നല്ലോ?
Monday, March 1, 2021 8:48 PM IST
ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില കേരളത്തെപ്പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് ഒരു തിരിച്ചടിയായി മുന്നോട്ടു പോവുകയാണ്. ഇന്ത്യയിലെ ജനങ്ങൾ സന്പാദിക്കുന്നതിലൊരു ഭാഗം ഇന്ന് ഇന്ധനച്ചെലവിലേക്കാണ് പോകുന്നത്. പെട്രോൾ, ഡീസൽ വില മത്സരമെന്നപോലെ ഉയരുന്ന സാഹചര്യത്തിൽ പാചകവാതക വിലയും ഒട്ടും പിന്നിലല്ല.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതാണ് ഇന്ധന വില വർധിക്കാൻ കാരണമെന്ന് എണ്ണക്കന്പനികൾ പറയുന്നു. സാധാരണ ജനങ്ങൾക്ക് ഇതിന്റെ സാങ്കേതിക മേഖലയിലേക്ക് ചൂഴ്ന്നുപോകാൻ ആകില്ല. ദിനംപ്രതി കത്തിക്കയറുന്ന ഇന്ധന വില ജന ജീവിതത്തെ തന്നെ വെന്തുരുക്കുകയാണ്. അയൽരാജ്യമായ പാക്കിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും ഈടാക്കുന്ന വില ഇന്ത്യയിലുള്ളതിനെക്കാളും 35 ശതമാനം കുറവാണ്. അതിനാൽ തന്നെ, ദിനംപ്രതിയുള്ള വില നിർണയരീതിയിൽ മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണ്.
പി.ടി.പി. ലുലു, തളിപ്പറമ്പ്