എസ്എസ്എല്‍സി പരീക്ഷ വേണ്ടെന്നുവയ്ക്കുക
Monday, March 1, 2021 8:49 PM IST
തമിഴ്നാട് പത്തിലെ പരീക്ഷ വേണ്ടെന്നുവച്ച പോലെ, കേരള സര്‍ക്കാരും എസ്എസ്എല്‍സി പരീക്ഷ വേണ്ടെന്നുവയ്ക്കുക. ഇതിന് കുറെ കാരണങ്ങള്‍ ഉണ്ട്.
1. കഴിഞ്ഞ വർഷം 4.3 ലക്ഷം കുട്ടികളില്‍ സേ കഴിഞ്ഞു തോറ്റവര്‍ ഏകദേശം 1000 (0.25 %) ത്തില്‍ താഴെ ആണ്. ഈക്കൊല്ലം ചുരുക്കിയ സിലബസില്‍ വളരെ എളുപ്പമുള്ള ചോദ്യപേപ്പറില്‍ പരീക്ഷ നടത്തുകയാണെങ്കില്‍ സേ കഴിഞ്ഞു തോല്‍ക്കുന്നവര്‍ ആരും തന്നെ ഉണ്ടാവുകയില്ല. 2. ഇതിനു വേണ്ടി 5 ലക്ഷം കുട്ടികളെ കോവിഡ് ബാധിക്കാന്‍ സാധ്യത ഉള്ള പരിതസ്ഥിതിയിലേക്കു കൊണ്ടുവരുന്നതു ഉചിതമല്ല. 3. അണുവിമുക്തമാക്കാത്ത 50 ലക്ഷം ആന്‍സര്‍ ബുക്ക്സ് കൈകാര്യം ചെയ്യുന്ന അനേകായിരം ടീച്ചര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത ഉണ്ട്. 4. പുതിയ എഇപി പ്രകാരം അടുത്ത വര്‍ഷങ്ങളില്‍ പത്തില്‍ ബോര്‍ഡ് പരീക്ഷ ഉണ്ടാവുകയില്ല.
ഇതെല്ലാം സ്കൂള്‍ അധികൃതര്‍ തന്നെ സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നു കരുതുന്നു
രാധാകൃഷ്ണന് കെ., എറണാകുളം