കോവിഡ് വാക്സിൻ വിതരണം
Tuesday, April 6, 2021 11:27 PM IST
കോവിഡ് പ്രതിരോധ കുത്തിവയ്പിനുള്ള കൊവാക്സിൻ ഇൻജെക്ഷൻ ആദ്യഡോസ് എടുത്തവർ നാല് ആഴ്ചകൾക്കു ശേഷവും കൊവിഷീൽഡ് ഇൻജെക്ഷൻ ആദ്യഡോസ് എടുത്തവർ ആറ് ആഴ്ചകൾക്കു ശേഷവും രണ്ടാമത്തെ ഡോസ് ഇൻജെക്ഷൻ എടുക്കണമെന്നാണ് നിർദേശം. എന്നാൽ, കുത്തിവയ്പ് കേന്ദ്രങ്ങളിലേക്ക് പ്രസ്തുത വാക്സിനുകൾ വേണ്ടത്ര കൃത്യമായി എത്തിച്ചേരാത്തതിനാൽ രാജ്യത്തു പലയിടത്തും രണ്ടാം കുത്തിവയ്പ് താറുമാറാണ്.
മോഹൻ നെടുങ്ങാടി, ചെർപ്പുളശേരി