ജനങ്ങളുടെ ജീവനേക്കാൾ വലുതോ ഈ നിർമാണം
Monday, May 10, 2021 12:46 AM IST
രാജ്യം കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ചു നിൽക്കുമ്പോഴും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്നതിനു പകരം സെൻട്രൽ വിസ്ത പദ്ധതി തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള കേന്ദ്രസർക്കാർ തീരുമാനം മനുഷ്യത്വരഹിതവും നീചവുമാണ്. ഈ പദ്ധതി നടക്കുന്ന ഡൽഹിയിൽ ആരോഗ്യ മേഖലയുടെ അവസ്ഥ രാജ്യം മുഴുവനും കണ്ടുകൊണ്ടിരിക്കുകയാണ്.
ഓക്സിജൻ പോലും കിട്ടാതെ എത്രപേരുടെ ജീവൻ നഷ്ടമായി. മനുഷ്യജീവൻ രക്ഷിക്കുന്നതിൽ പൂർണമായും ശ്രദ്ധിക്കേണ്ട സർക്കാരിന് ഇതിനേക്കാൾ അടിയന്തരമായി പ്രധാനമന്ത്രിക്ക് പുതിയ ഭവനം ഉൾപ്പെടെ പണിയുന്നതാണോ പ്രധാനം? രാജ്യം ഇന്നു നേരിടുന്നത് ഒരു യുദ്ധമാണ്. എന്നാൽ ഈ യുദ്ധത്തിൽ നമ്മളെ നയിക്കുന്നത് പ്രതിരോധ വകുപ്പ് അല്ല മറിച്ച് ആരോഗ്യവകുപ്പാണ്. ഈ യുദ്ധത്തിൽ വിജയിക്കണമെങ്കിൽ ആരോഗ്യമേഖലയുടെ സമഗ്ര വികസനം നടത്തണം അല്ലാതെ ആഡംബരം കാണിക്കുകയല്ല വേണ്ടത്.
അജയ് എസ്. കുമാർ പ്ലാവോട്, തിരുവനന്തപുരം