കമ്മീഷൻ പ്രവർത്തനത്തിനുള്ള തടസങ്ങൾ നീക്കണം
Thursday, July 29, 2021 12:32 AM IST
നിയമനം നടന്നിട്ട് ആറുമാസമായിട്ടും ഓഫീസും സ്റ്റാഫും സജ്ജമായിട്ടില്ല, അതാകാതെ പ്രവർത്തിക്കാനാകില്ല എന്നു ക്രിസ്ത്യൻ മൈനോറിറ്റി കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റീസ് ജെ.ബി. കോശി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ആ നിലയ്ക്ക് അപേക്ഷ അയച്ചാൽ ആരാണു പരിഗണിക്കുക? കാലതാമസമുണ്ടാകില്ലേ? ഇപ്പോഴും അവരുടെ email: christianminoritycommission@gmail. com പ്രവർത്തനക്ഷമമല്ല എന്നാണ് അനുഭവം. മെസേജുകൾ ഡെലിവറി നടക്കുന്നില്ല.
വിളിച്ചന്വേഷിക്കാൻ ആളുണ്ടോ എന്നതും ആർക്കും അറിവില്ല. ഒരുപക്ഷേ ശമ്പളവും അലവൻസുകളും കൊടുക്കുന്നുണ്ടാകാം. പക്ഷേ, ജോലി നടക്കുന്നില്ല എന്നതാകുമോ സ്ഥിതി? സത്വരനടപടികൾക്കു നിർദേശിക്കണം.
സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി