മദ്യപിച്ചു സുബോധം നശിച്ച വിമാന യാത്രക്കാർ എയർ ഹോസ്റ്റസുമാരോട് അപമര്യാദയായി പെരുമാറുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുന്നു. മുംബൈ പോലീസ് 2023ൽ മാത്രം ഇത്തരം പന്ത്രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായിക്കാണുന്നു. സഹയാത്രികരായ സ്ത്രീകളുടെമേൽ മൂത്രമൊഴിച്ച രണ്ടു സംഭവങ്ങൾ അടുത്തിടെ ഉണ്ടായി. ഇതൊക്കെ ഒരു മുന്നറിയിപ്പായിക്കരുതി, ഗുരുതരമായതു സംഭവിക്കുന്നിടം വരെ കാത്തിരിക്കാതെ വിമാനത്തിലെ മദ്യംവിളന്പൽ നിർത്തുകയല്ലേ ഉചിതം.
സി.സി. മത്തായി, മാറാട്ടുകളം