വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയം ദീർഘിപ്പിക്കണം
Wednesday, October 4, 2023 12:06 AM IST
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി അവസാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എന്നാൽ ഇപ്പോഴും ധാരാളം പുതിയ വോട്ടർമാർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള വെബ്സൈറ്റ് പലപ്പോഴും തുറക്കാൻ സാധിക്കാഞ്ഞതിനാൽ നിരവധി പുതിയ വോട്ടർമാർക്ക് ഇനിയും പേര് ചേർക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യം മനസ്സിലാക്കി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു മാസത്തെ സമയം അനുവദിക്കണം. ഇല്ലെങ്കിൽ നിരവധി പുതിയ വോട്ടർമാർ വോട്ടർ പട്ടികക്ക് പുറത്താകും ഇക്കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മന്ത്രിയും അടിയന്തരമായി ശ്രദ്ധിക്കണം
റിൻസു എൽസ റോയി, ഇലവുങ്കൽ,മുണ്ടിയപ്പള്ളി