ഭാഷയുടെ പേരിൽ അസഹിഷ്ണുത
Monday, January 1, 2024 12:42 AM IST
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് ഐടി മേഖലയിൽ ജോലി ചെയ്യുന്ന നഗരമാണല്ലോ ബംഗളൂരു. അവിടെ, കടകളുടെയും മറ്റു സ്ഥാപനങ്ങളുടെയും ബോർഡുകളിലെ ഭാഷ അറുപതു ശതമാനം കന്നട ആയിരിക്കണം എന്ന ആവശ്യം ഉന്നയിച്ചു ‘കന്നട സംരക്ഷണ വേദികെ’ തുടങ്ങിയ സംഘടനകൾ അക്രമം നടത്തുന്നു.
കർണാടകയിലുള്ളവർ കന്നടഭാഷ പഠിക്കണം എന്നൊരു പ്രസ്താവനയും മുഖ്യമന്ത്രി നടത്തുകയുണ്ടായി. എണ്‍പതുകളിൽ മുംബൈയിൽ താക്കറെയുടെ ശിവസേന നടത്തിയ അതിക്രമങ്ങളെയാണ് ഇതോർമിപ്പിക്കുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകൾ, മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരിൽ ചിലർ നടത്തുന്ന അഴിഞ്ഞാട്ടം അതർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
സി.സി. മത്തായി, മാറാട്ടുകളം