ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
Sunday, January 28, 2024 11:22 PM IST
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരിതം അനുഭവിക്കുന്നവർ നിരവധിയാണ്.
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്തതിനാൽ പലരുടെയും ജോലിയും വിദേശ യാത്രയും മുടങ്ങുന്നു. ആർസി ബുക്ക് ലഭിക്കാത്തതിനാൽ ബാങ്ക് ലോണും വാഹന വില്പനയും മുടങ്ങുന്നു.
പ്രിന്റിംഗ് പുനരാരംഭിച്ച് അവ പോസ്റ്റ് ചെയ്ത് ആവശ്യക്കാരിൽ എത്താൻ ഇനിയും മാസങ്ങളെടുക്കും. അതിനാൽ, താത്കാലിക ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ജില്ലാടിസ്ഥാനത്തിൽ അച്ചടിച്ച് അത്യാവശ്യക്കാർക്ക് വിതരണം ചെയ്യാൻ ആർടിഒമാർക്ക് അധികാരം നൽകണം.
ഏതാനം വർഷം മുൻപ് വരെ ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ജില്ലാതലത്തിൽ തന്നെയായിരുന്നു തയാറാക്കിയിരുന്നത്. അനേകം പേരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് തയാറാകണം.
ജെയിംസ് മുട്ടിക്കൽ, തൃശൂർ