രാജസ്ഥാൻ റോയൽസിന് ജയം
Sunday, April 14, 2024 1:02 AM IST
മൊഹാലി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന് സ്റ്റൈലൻ ജയം. പഞ്ചാബ് കിംഗ്സിനെ മൂന്ന് വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. സ്കോർ: പഞ്ചാബ് 147/8 (20). രാജസ്ഥാൻ 152/7 (19.5). രാജസ്ഥാനു വേണ്ടി യശസ്വി ജയ്സ്വാൾ (39), ഹെറ്റ്മയർ (27 നോട്ടൗട്ട് ) എന്നിവർ തിളങ്ങി.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ജോസ് ബട്ലറെ ഒഴിവാക്കിയാണ് രാജസ്ഥാൻ ഇറങ്ങിയത്. പഞ്ചാബ് കിംഗ്സ് സ്ഥിരം ക്യാപ്റ്റൻ ശിഖർ ധവാനെയും പുറത്തിരുത്തി.
പകരം സാം കറനാണ് പഞ്ചാബിനെ നയിച്ചത്. നാലാം ഓവറിൽ ആവേശ് ഖാൻ രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. 12 പന്തിൽ 15 റണ്‍സ് നേടിയ അഥർവ തൈഡെയെ ആവേശ് കുൽദീപ് സെന്നിന്റെ കൈകളിലെത്തിച്ചു.
ഇംപാക്ട് പ്ലെയറായെത്തിയ പ്രഭ്സിംറൻ സിംഗിനെ (10) യുസ്വേന്ദ്ര ചാഹൽ കുടുക്കി. സാം കറനെ (6) സ്പിന്നർ കേശവ് മഹാരാജ് മടക്കി. ജോണി ബെയർസ്റ്റൊയും (15) കേശവിനു മുന്നിൽ കീഴടങ്ങി. ശശാങ്ക് സിംഗിനും (9) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.
ജിതേഷ് ശർമ (24 പന്തിൽ 29), ലിയാം ലിവിംഗ്സ്റ്റണ് (14 പന്തിൽ 21), അശുതോഷ് ശർമ (16 പന്തിൽ 31) എന്നിവർ അവസാന സമയത്ത് നടത്തിയ പോരാട്ടത്തിലൂടെ പഞ്ചാബ് 20 ഓവറിൽ 147/8 എന്ന സ്കോറിൽ എത്തി.