അർജുനും പ്രഗ്നാനന്ദയും ആറും ഏഴും സ്ഥാനത്ത്
Tuesday, July 22, 2025 2:22 AM IST
ലാസ് വേഗസ്: ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻസ്ലാമിൽ ഇന്ത്യയുടെ അർജുൻ എറിഗൈസിയും ആർ. പ്രഗ്നാനന്ദയും യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. അമേരിക്കയുടെ ഗ്രാൻഡ്മാസ്റ്റർ ലെവോണ്‍ ആരോണിയനാണ് കിരീടം ചൂടിയത്.
അർജുൻ അമേരിക്കയുടെ ഫാബിയാനോ കരുവാനയോട് 0-2ന് പരാജയപ്പെട്ടപ്പോൾ പ്രഗ്നാനന്ദ മറ്റൊരു അമേരിക്കൻ താരമായ വെസ്ലി സോയെ 1.5-0.5ന് പരാജയപ്പെടുത്തി ഏഴാം സ്ഥാനം നേടി.
അർജുന്റെ അടുത്ത മത്സരം ഓഗസ്റ്റ് ആദ്യ ആഴ്ച ആരംഭിക്കുന്ന ചെന്നൈ ഗ്രാൻഡ്മാസ്റ്റേഴ്സ് ടൂർണമെന്റിലാണ്. അതേസമയം സെന്റ് ലൂയിസിൽ നടക്കുന്ന ഗ്രാൻഡ് ചെസ് ടൂറിന്റെ തുടർച്ചയായ രണ്ട് ഇവന്റുകൾക്കായി പ്രഗ്നാനന്ദ അമേരിക്കയിലേക്ക് മടങ്ങും.