ഉത്തർപ്രദേശിൽ അംബേദ്കർ പ്രതിമ സ്ഥാപിച്ചു പൂജ: മൂന്നു പേർ പിടിയിൽ
Sunday, June 30, 2019 12:50 AM IST
ഗോരഖ്പുർ: ഗ്രാമവാസികളുടെ എതിർപ്പ് അവഗണിച്ച് പൊതുസ്ഥലം കൈയേറി ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചു പൂജകൾ നടത്തിവന്ന മൂന്നു പേരെ പോലീസ് പിടികൂടി. ഗോരഖ്പുർ ജില്ലയിലെ ദോംഹാർ ഗ്രാമത്തിലാണു സംഭവം. രൺവിജയ്, രുദാൽ, രാം നവൽ എന്നിവരാണു പിടിയിലായത്. പോലീസ് എത്തി പ്രതിമ നീക്കം ചെയ്തു.