ലോക്ക് ഡൗൺ വരെയുള്ള ഫീസ് കുടിശിക അടയ്ക്കണം
Thursday, October 1, 2020 11:07 PM IST
കൊച്ചി: ഫീസ് അടച്ചില്ലെന്ന പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നു പുറത്താക്കുന്നെന്ന ഹര്‍ജിയില്‍ രക്ഷിതാക്കള്‍ ഒരു മാസത്തികനം ഫീസ് കുടിശിക അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ആലുവയിലെ സ്കൂളിലെ ഏഴു കുട്ടികളുടെ രക്ഷിതാക്കളാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കോവിഡ് വ്യാപനത്തിനു മുന്‍പേ തന്നെ ഫീസ് കുടിശികയുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു വരെയുള്ള ഫീസ് രക്ഷിതാക്കള്‍ അടയ്ക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്. കുട്ടികളെ പുറത്താക്കുന്നത് തടഞ്ഞ മുന്‍ ഉത്തരവിന്റെ കാലാവധിയും നീട്ടി. അതേസമയം ലോക്ക് ഡൗണ്‍ മൂലം സ്കൂള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലും എസ്റ്റാബ്ലിഷ്മെന്റ് ഫീസ്, സ്പെഷല്‍ ഫീസ്, സെലിബ്രേഷന് ഫീസ്, മാഗസിന് ഫീസ് എന്നിവ എന്തിനാണ് പിരിക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.