തിക്കിലും തിരക്കിലും മൂന്നു പേർ മരിച്ചു
Saturday, August 24, 2019 12:14 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ ക്ഷേത്രത്തിനു സമീപമുണ്ടായ തിക്കിലും തിരക്കിലും മൂന്നു പേർ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. നോർത്ത് 24 പർഗാനസ് ജില്ലയിലെ കചുവ ലോക്നാഥ് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.