യു​വാ​വി​നെ കു​ത്തി​ക്കൊന്നു
Sunday, August 1, 2021 12:39 AM IST
കോ​യ​ന്പ​ത്തൂ​ർ: മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി​ക്കൊന്നു. തി​രു​നെ​ൽ​വേ​ലി വി​ജ​യ​നാ​രാ​യ​ണം സ്വ​ദേ​ശി മ​ണി(30)​ആണ് മ​രി​ച്ച​ത്.​ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് മ​ണി. സു​ഹൃ​ത്തായ ഒ​ണ്ടി പു​തൂ​ർ സെ​ന്തി​ലി​ന്‍റെ തോ​ട്ട​ത്തിലിരുന്ന് ‌‌മ​ദ്യ​പി​ച്ചി​രു​ന്ന സെ​ന്തി​ലി​ന്‍റെ സ​ഹോ​ദ​ര​ൻ ര​ഘു​രാ​മ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളുമായി വ​ഴ​ക്കു​ണ്ടാ​വു​ക​യും തുടർന്ന് അ​നീ​ഷ് കു​മാ​ർ, അ​ജി​ത് കു​മാ​ർ, സ​ത്യ​നാ​രാ​യ​ണ, ആ​ന്‍റണി എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ണി​യെ കു​ത്തു​ക​യാ​യി​രു​ന്നു.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​യെ ഉ​ട​നെതന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കിടെ ഇ​ന്നലെ രാ​വി​ലെ മരിച്ചു. കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സ് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.