തങ്ങൾ ഒറ്റക്കെട്ടെന്ന് ഗെഹ്ലോട്ടും പൈലറ്റും
Wednesday, November 30, 2022 12:47 AM IST
ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിൽ തർക്കങ്ങൾക്ക് താത്കാലിക വിരാമമിട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഒരേ വേദി പങ്കിട്ടു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് ഇരു നേതാക്കളും കൈകോർത്തത്.
"ഇതാണ് രാജസ്ഥാൻ കോൺഗ്രസ്' എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. സച്ചിൻ പൈലറ്റിനെ വഞ്ചകനെന്നാണ് ഒരു വാർത്താ ചാനലിനു നല്കിയ അഭിമുഖത്തിൽ ഗെഹ്ലോട്ട് വിശേഷിപ്പിച്ചത്.
സച്ചിനെ മുഖ്യമന്ത്രിയാക്കാനാകില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശത്തിനെതിരേ കോൺഗ്രസിൽ വിമർശനമുയർന്നിരുന്നു.
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഡിസംബർ നാലിനു രാജസ്ഥാനിൽ പ്രവേശിക്കുന്നതിന്റെ പശ്ചാത്തലത്തിലാണു കോൺഗ്രസ് നേതൃത്വം മുൻകൈയെടുത്ത് ഗെഹ്ലോട്ട്-പൈലറ്റ് ഭിന്നതയ്ക്ക് താത്കാലിക വിരാമമിട്ടത്.