അനിൽ ആന്റണി പാർട്ടി പദവികളിൽനിന്നു രാജിവച്ചു
Thursday, January 26, 2023 1:08 AM IST
ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി പാർട്ടി പദവികളിൽനിന്നു രാജിവച്ചു. കോണ്‍ഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നിലപാട് സ്വീകരിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്നു കുറ്റപ്പെടുത്തിയാണ് രാജി. പാർട്ടി നേതൃത്വം തന്നെ സ്തുതിപാഠകരുടെ വലയിലാണെന്നും അനിൽ പറഞ്ഞു.
കോണ്‍ഗ്രസിനുള്ളിൽ പദവികൾ വഹിച്ചിരുന്ന കാലത്ത് പിന്തുണ നൽകിയിരുന്ന സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ രാജിക്കത്തിൽ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനും നൽകിയ രാജിക്കത്തിന്റെ പകർപ്പ് അനിൽ ട്വിറ്ററിലും പങ്കുവച്ചു.
കത്തിൽ ശശി തരൂർ എംപിയുടെ പേര് പ്രത്യേകം എടുത്തു പറയുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമായി. എന്നാൽ, അനിലിന്റേത് അപക്വമായ പ്രവൃത്തി എന്നായിരുന്നു തരൂർ പിന്നീട് വിമർശിച്ചത്.