ഗുജറാത്തിലെ കെമിക്കൽഫാക്ടറി സ്ഫോടനം: ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
ഗുജറാത്തിലെ കെമിക്കൽഫാക്ടറി സ്ഫോടനം:  ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
Friday, December 1, 2023 2:20 AM IST
സൂ​​​റ​​​ത്ത്: ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്തി​​​ൽ സ​​​ച്ചി​​​ൻ ഇ​​​ൻ​​​ഡ്ര​​​സ്ട്രി​​​യ​​​ൽ ഏ​​​രി​​​യ​​​യി​​​ൽ എ​​​യ്ത​​​ർ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് ക​​​ന്പ​​​നി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മ​​​രി​​​ച്ച ഏ​​​ഴു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

മ​​​രി​​​ച്ച ആ​​​റു​​​പേ​​​ർ ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണെ​​​ന്നു സൂ​​​റ​​​ത്ത് ക​​​ള​​​ക്ട​​​ർ ആ​​​യു​​​ഷ് ഓ​​​ക് പ​​​റ​​​ഞ്ഞു. സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 24 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച വെ​​​ളു​​​പ്പി​​​ന് ര​​​ണ്ടി​​​നാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. കെ​​​മി​​​ക്ക​​​ൽ ടാ​​​ങ്കി​​​ലെ ചോ​​​ർ​​​ച്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.