അജയ് പ്രതാപ് സിംഗ് ബിജെപി വിട്ടു
Sunday, March 17, 2024 2:46 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽനിന്നുള്ള ബിജെപി രാജ്യസഭാംഗം അജയ് പ്രതാപ് സിംഗ് പാർട്ടിവിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തെരഞ്ഞെടുത്തതിലെ അതൃപ്തിയും വ്യാപക അഴിമതിയുമാണു പാർട്ടി വിടാൻ കാരണമെന്നു സിംഗ് പറഞ്ഞു.