ഇറാൻ ബദൽ ആണവകരാർ തയാറാക്കും
Tuesday, June 10, 2025 1:50 AM IST
ടെഹ്റാൻ: അമേരിക്ക മുന്നോട്ടുവച്ച ആണവകരാർ അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ ഇറാൻ ബദൽ കരാർ തയാറാക്കുമെന്ന് അറിയിച്ചു.
ഇറാന്റെ കരാർ സമഗ്രവും സന്തുലിതവും യുക്തിക്കു നിരക്കുന്നതുമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം അവസാനമാണ് അമേരിക്ക ഇറാന് ആണവകരാറിന്റെ കരട് കൈമാറിയത്. യുറേനിയം സന്പുഷ്ടീകരണത്തിനുള്ള അവകാശം, ഉപരോധങ്ങൾ പിൻവലിക്കൽ, എണ്ണവ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള മറുപടി ഈ കരാറിൽ ഇല്ലെന്നാണ് ഇറേനിയൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കൽ ഉപേക്ഷിക്കാൻ തയാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഒമാന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിൽ നടത്തിയ അഞ്ച് ചർച്ചകളിൽ ഉയർന്ന നിർദേശങ്ങളൊന്നും അമേരിക്ക കൈമാറിയ കരാറിലി ല്ലെന്നും ഇറേനിയൻ വൃത്തങ്ങൾ പറയുന്നു.