യുഎസിൽ ഇബ്രാഹിമോവിച്ച്
Monday, September 16, 2019 10:56 PM IST
ലോസ് ആഞ്ചലസ്: മേജർ ലീഗ് സോക്കറിൽ സ്വീഡിഷ് ഫുട്ബോൾ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് റിക്കാർഡ്. ലോസ് ആഞ്ചലസ് ഗാലക്സി താരമായ ഇബ്ര ഒരു സീസണിൽ ക്ലബ്ബിനായി ഏറ്റവും അധികം ഗോൾ നേടുന്ന റിക്കാർഡാണ് കുറിച്ചത്. സ്പോർട്ടിംഗ് കാൻസസ് സിറ്റിക്കെതിരായ മത്സരത്തിൽ 32, 51, 85 മിനിറ്റുകളിൽ ഇബ്ര വലകുലുക്കി. മത്സരത്തിൽ 7-2നായിരുന്നു ലോസ് ആഞ്ചലസിന്റെ ജയം. ഹാട്രിക്കോടെ സീസണിൽ 25 മത്സരങ്ങളിൽ നിന്ന് ഇബ്രയുടെ ഗോൾനേട്ടം 26 ആയി.