ബോക്സിംഗ്: ആറു മലയാളികൾ പ്രീ ക്വാർട്ടറിൽ
Tuesday, December 3, 2019 11:55 PM IST
കണ്ണൂര്‍: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്നലെ കേരളത്തിന്റെ നാലു താരങ്ങൾ പ്രീ ക്വാർട്ടറിൽ കടന്നു.
ഇതോടെ പ്രീ ക്വാർട്ടറിൽ കടന്ന മലയാളികളുടെ എണ്ണം ആറായി. 75 കിലോ വിഭാഗത്തിൽ കെ.എ. ഇന്ദ്രജയും 60 കിലോയിൽ ദിവ്യ ഗണേശും 54 കിലോഗ്രാമിൽ നിസി ലെയ്സി തമ്പിയും 81 കിലോയിൽ ശീതൾ ഷാജിയും ഇന്നലെ പ്രീ ക്വാർട്ടറിൽ കടന്നു. ജോഷ്മി ജോസും (64 കിലോ) ആർ.കെ. സിൻഷയും (57 കിലോ) പ്രാഥമിക റൗണ്ടിൽ പുറത്തായി.