ബം​​​​ഗ​​​​ളൂ​​​​രു: ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക എ​​​​യ്ക്കെ​​​​തി​​​​രാ​​​​യ ച​​​​തു​​​​ർ​​​​ദി​​​​ന ടെ​​​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ​​​​ർ ഋ​​​​ഷ​​​​ഭ് പ​​​​ന്ത് ഇ​​​​ന്ത്യ എ ​​​​ടീ​​​​മി​​​​നെ ന​​​​യി​​​​ക്കും. ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ കാ​​​​ൽ​​​​പാ​​​​ദ​​​​ത്തി​​​​നു പ​​​​രി​​​​ക്കേ​​​​റ്റ് വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന താ​​​​ര​​​​ത്തി​​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വു​​​​കൂ​​​​ടി​​​​യാ​​​​ണ് ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ പ​​​​ര​​​​ന്പ​​​​ര.

അ​​​​തേ​​​​സ​​​​മ​​​​യം, ദേ​​​​ശീ​​​​യ ടീ​​​​മി​​​​ലെ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ൽ, ധ്രു​​​​വ് ജു​​​​റ​​​​ൽ, മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജ്, ആ​​​​കാ​​​​ശ് ദീ​​​​പ്, പ്ര​​​​സി​​​​ദ്ധ് കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​ർ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ലേ ക​​​​ളി​​​​ക്കൂ. സാ​​​​യ് സു​​​​ദ​​​​ർ​​​​ശ​​​​നാണ് വൈ​​സ് ക്യാ​​പ്റ്റ​​ൻ.


ആ​​​​ദ്യ മ​​​​ത്സ​​​​രം 30നും ​​​​ര​​​​ണ്ടാം മ​​​​ത്സ​​​​രം ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​നു​​​​മാ​​​​ണ് ന​​​​ട​​​​ക്കു​​​​ക. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ബി​​​​സി​​​​സി​​​​ഐ സെ​​​​ന്‍റ​​​​ർ ഓ​​​​ഫ് എ​​​​ക്സ​​​​ല​​​​ൻ​​​​സി​​​​ലാ​​​​ണ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

പ​​​​രി​​​​ക്കി​​​​നെ തു​​​​ട​​​​ർ​​​​ന്ന് വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന പ്രോ​​​​ട്ടീ​​​​സി​​​​ന് ക്യാ​​​​പ്റ്റ​​​​ൻ തെം​​​​ബ ബാ​​​​വു​​​​മ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ടീ​​​​മി​​​​നൊ​​​​പ്പം ചേ​​​​രും.