തൃശൂര്‍ ചാന്പ്യൻ
Wednesday, October 22, 2025 2:14 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജേതാക്കളായി.
ഫൈനലില്‍ ഇടുക്കിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞദിവസം നടന്ന സംസ്ഥാന വനിതാ ചാമ്പ്യന്‍ഷിപ്പിലും തൃശൂര്‍ ജേതാക്കളായിരുന്നു.