പ്രൈം വോളി: ഇനി സെമി
Wednesday, October 22, 2025 2:14 AM IST
ഹൈദരാബാദ്: 2025 സീസണ് പ്രൈം വോളിബോളിന്റെ ലീഗ് റൗണ്ടിന് ഇന്നു സമാപനം. ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ മിറ്റിയോഴ്സും ബംഗളൂരു ടോര്‍പിഡോസും ഏറ്റുമുട്ടും.
രണ്ടാം മത്സരം കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ്. മുംബൈ, ബംഗളൂരു, അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സ് ടീമുകള്‍ ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചു.
ലീഗില്‍ നാലാം സ്ഥാനത്തോടെ സെമിയില്‍ പ്രവേശിക്കാനുള്ള സാധ്യത കോല്‍ക്കത്തയ്ക്കും ഡല്‍ഹിക്കുമുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ രണ്ടാം മത്സരത്തോടെ മാത്രമേ സെമി ചിത്രം വ്യക്തമാകൂ.
കൊച്ചി ജയിച്ചു
പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ് ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ 3-1നാണ് കൊച്ചി തോല്പിച്ചത്.
സ്കോര്‍: 15-13, 14-16, 17-15, 15-9. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചിരുന്നെങ്കില്‍ സെമിസാധ്യതയുണ്ടായിരുന്ന ബ്ലൂ സ്പൈക്കേഴ്സ് രണ്ടാം സെറ്റ് വഴങ്ങുകയായിരുന്നു. തോറ്റെങ്കിലും സെമിഫൈനല്‍ ഉറപ്പിച്ച അഹമ്മദാബാദിന്റെ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തിന് ഇളക്കമില്ല.