സവിശേഷ പരിഗണന അര്‍ഹിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുന്ന മേള
Wednesday, October 22, 2025 2:14 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഏറ്റവുമധികം മികവ് പകര്‍ന്നതാണ് കഴിഞ്ഞവര്‍ഷം മുതല്‍ സ്കൂള്‍ മീറ്റിനൊപ്പം നടത്തുന്ന സവിശേഷ പരിഗണന അര്‍ഹിക്കുന്നവര്‍ക്കായുള്ള ഇന്‍ക്ലൂസീവ് സ്പോര്‍ട്സ്.
ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മീറ്റില്‍ ഇത്തവണ ഗെയിംസിലും അത്ലറ്റിക്സിലുമായി ആറു മത്സര ഇനങ്ങളിലാണ് പോരാട്ടത്തിനായി ക്രമീകരണം ഒരുക്കിയിട്ടുള്ളത്. മത്സരങ്ങള്‍ ഇന്നു പൂര്‍ത്തിയാക്കും.