ഫെഡറർ ഫ്രഞ്ച് ഓപ്പണിനില്ല
Thursday, February 20, 2020 11:57 PM IST
20 തവണ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ ഉണ്ടാകില്ല. കാൽമുട്ടിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഫെഡറർതന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കാൽമുട്ടിലെ പരിക്കുമായാണ് ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡറർ മത്സരിച്ചത്. അന്ന് സെമിയിൽ സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. അതിനുശേഷം ഫെഡറർ കളത്തിലിറങ്ങിയിട്ടില്ല. ശസ്ത്രക്രിയയെത്തുടർന്ന് ദുബായ്, ഇന്ത്യൻ വെൽസ്, ബൊഗോട്ട, മയാമി എടിപി ടൂർണമെന്റുകൾ തനിക്കു നഷ്ടപ്പെടുമെന്നും ഫെഡറർ വ്യക്തമാക്കി.