ബ്രോ​​ഡ് വേ!.. ഇംഗ്ലണ്ടിന് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 369 റൺസ്
Sunday, July 26, 2020 12:26 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: പേ​​സ് ബൗ​​ള​​ർ സ്റ്റു​​വ​​ർ​​ട്ട് ബ്രോ​​ഡ് വാ​​ല​​റ്റ​​ത്ത് ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ ബാ​​റ്റിം​​ഗി​​ന്‍റെ ക​​രു​​ത്തി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രായ മൂന്നാം ടെസ്റ്റിൽ ഇം​​ഗ്ല​​ണ്ടി​​ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 369 റൺസ്. ത​​ക​​ർ​​ത്ത​​ടി​​ച്ച ബ്രോ​​ഡ് 45 പ​​ന്തി​​ൽ ഒ​​രു സി​​ക്സും ഒ​​ന്പ​​ത് ഫോ​​റും അ​​ട​​ക്കം 62 റ​​ണ്‍​സ് നേ​​ടി. ഡോം ​​ബീ​​സി​​നൊ​​പ്പം ഒ​​ന്പ​​താം വി​​ക്ക​​റ്റി​​ൽ ബ്രോ​​ഡ് 76 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി.

അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ ജോ​​സ് ബട്‌ല​​റും (67) ഓ​​ലി പോ​​പ്പും (91) ചേ​​ർ​​ന്ന് നേ​​ടി​​യ 140 റ​​ണ്‍​സ് ആ​​ണ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​ന്നിം​​ഗ്സി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ി. ഓ​​പ്പ​​ണ​​ർ റോ​​റി ബേ​​ണ്‍​സും (57) ഇം​​ഗ്ലണ്ടിനായി അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. 18 റ​​ണ്‍​സു​​മാ​​യി ബീ​​സ് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. വി​ൻ​ഡീ​സി​നാ​യി കെ​​മ​​ർ റോ​​ച്ച് 72 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. വി​​ൻ​​ഡീ​​സ് താ​​ര​​ത്തി​​ന്‍റെ വി​​ക്ക​​റ്റ് നേ​​ട്ടം ഇ​​തോ​​ടെ 201 ആ​​യി.
വിൻഡീസിനു തകർച്ച
ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 369ന് ​മ​റു​പ​ടി​ക്കാ​യി ഇ​റ​ങ്ങി​യ വി​ൻ​ഡീ​സി​ന് 73 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. ഇം​ഗ്ല​ണ്ടി​നാ​യി ബ്രോ​ഡും ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഡ്രി​ങ്ക്സി​നു പി​രി​യു​ന്പോ​ൾ 40 ഓ​വ​റി​ൽ അ​ഞ്ചി​ന് 102 എ​ന്ന നി​ല​യി​ലാ​ണ് വി​ൻ​ഡീ​സ്. മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ന് ​സ​മ​നി​ല​യി​ലാ​ണി​പ്പോ​ൾ.കെ​​മ​​ർ റോച്ച് @ 200

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പേ​​സ​​ർ കെ​​മ​​ർ റോ​​ച്ച് ടെ​​സ്റ്റി​​ൽ 200 വി​​ക്ക​​റ്റ് എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ടു. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ദി​​നം ക്രി​​സ് വോ​​ക്സി​​ന്‍റെ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​തോ​​ടെ​​യാ​​ണി​​ത്. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ബൗ​​ള​​ർ 200 വി​​ക്ക​​റ്റ് തി​​ക​​യ്ക്കു​​ന്ന​​ത് 26 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം. കു​​ഞ്ഞ​​ൻ ടീ​​മു​​ക​​ളാ​​യ ബം​​ഗ്ലാ​​ദേ​​ശി​ന്‍റെ​യും സിം​​ബാ​​ബ്‌വെ​യു​ടെ​യും ബൗ​​ള​​ർ​​മാ​​ർ​​പോ​​ലും 200 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ കാ​​ല​​ത്താ​​ണി​​ത്.

1994​ൽ ​ക​​ർ​​ട്‌ലി ​​അം​​ബ്രോ​​സ് ആ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നു വേ​​ണ്ടി 200 വി​​ക്ക​​റ്റ് തി​​ക​​ച്ച​​തി​​നു​​ശേ​​ഷം ആ​​രും ഈ ​​പ​​ട്ടി​​ക​​യി​​​ൽ ഇ​​ടം നേ​​ടി​​യി​​ല്ല. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ പ്ര​​താ​​പ​​കാ​​ല​​ത്തെ ബൗ​​ള​​ർ​​മാ​​രെ അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന കെ​​മ​​ർ റോ​​ച്ചി​​ന്‍റെ ക​​രി​​യ​​റി​​ൽ ഉ​​യ​​ർ​​ച്ച​​താ​​ഴ്ച​​ക​​ൾ ഏ​​റെ​​യാ​​യി​​രു​​ന്നു. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് വി​​ജ​​യി​​ച്ച സ​​താം​​പ്ട​​ണ്‍ ടെ​​സ്റ്റി​​ൽ മു​​ൻ​​നി​​ര ബൗ​​ള​​റാ​​യ റോ​​ച്ചി​​ന് ഒ​​റ്റ വി​​ക്ക​​റ്റു​​പോ​​ലും വീ​​ഴ്ത്താ​നാ​​യി​​ല്ല! 59-ാം ടെ​​സ്റ്റി​​ലാ​​ണ് റോ​​ച്ച് 200 വി​​ക്ക​​റ്റ് കടന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.