ജോക്കോവിച്ച് ക്വാർട്ടറിൽ
Tuesday, June 8, 2021 12:03 AM IST
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് ഓ​​​പ്പ​​​ണ്‍ ടെ​​​ന്നീ​​​സ് പു​​​രു​​​ഷ സിം​​​ഗി​​​ള്‍സി​​​ല്‍ അ​ഞ്ച് സെ​റ്റ് നീ​ണ്ട വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഒ​ന്നാം ന​ന്പ​ർ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വാ​ക്കോ​വ​റി​ലൂ​ടെ ക്വാ​ർ​ട്ട​റി​ൽ. എ​തി​രാ​ളി ലോ​റ​ൻ​സോ മു​സേ​റ്റി പി​ന്മാ​റി​യ​തോ​ടെ​യാ​ണ് ജോ​ക്കോ​വി​ച്ചി​ന് വാ​ക്കോ​വ​ർ ല​ഭി​ച്ച​ത്.

6-7(9-7), 7-6(7-2), 6-1, 6-0, 4-0ന് ​പി​ന്നി​ൽ​നി​ൽ​ക്കേ​യാ​ണ് മു​സേ​റ്റി പി​ന്മാ​റി​യ​ത്. ഡി​ഗോ ഷ്വാ​ർ​ട്സ്മാ​ൻ ക്വാ​ർ​ട്ട​റി​ലെ​ത്തി. അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ സ്വ​​​രേ​​​വ് 6-4, 6-1, 6-1ന് ​​​കെ​​​യ് നി​​​ഷി​​​കോ​​​രി​​​യെ തോ​​​ല്‍പ്പി​​​ച്ച് ക്വാ​​​ര്‍ട്ട​​​റി​​​ലെ​​​ത്തി.

വ​​​നി​​​താ സിം​​​ഗി​​​ള്‍സി​​​ല്‍ മു​​​ന്‍ ഒ​​​ന്നാം ന​​​മ്പ​​​ര്‍ സെ​​​റീ​​​ന വി​​​ല്യം​​​സ് പു​​​റ​​​ത്ത്. ഏ​​​ഴാം സീ​​​ഡാ​​​യ സെ​​​റീ​​​ന​​​യെ 6-3, 7-5ന് ​​​എ​​​ലി​​​ന റെ​​​യ്ബാ​​​ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. 17 വ​​​യ​​​സും 44 ദി​​​വ​​​സ​​​വു​​​മു​​​ള്ള​​​പ്പോ​​​ള്‍ 2006ല്‍ ​​​നി​​ക്കോ​​​ള്‍ വെ​​​യ്ദി​​​സോ​​​വ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തിയശേഷം അവ സാന എട്ടിലെത്തുന്ന പ്രായം കുറഞ്ഞതാരമാണ് കൊകോ ഗൗഫ്. 24-ാം സീ​​​ഡ് ഗൗ​​​ഫ് 6-3, 6-1ന് ​​​ടു​​​ണീ​​​ഷ്യ​​​യു​​​ടെ ഒ​​​ണ​​​സ് ജ​​​ബ്യൂ​​​റി​​​നെ പ​​​രാ​​​ജ​​​പ്പെ​​​ടു​​​ത്തി. 17 വ​​​യ​​​സും 86 ദി​​​വ​​​സ​​​വു​​​മാ​​​ണ് യു​​​എ​​​സ് താ​​​ര​​​ത്തി​​​ന്‍റെ പ്രാ​​​യം. ​​​ബ​​​ര്‍ബ​​​റ ക്രെ​​​യി​​​സി​​​കോ​​​വ ക്വാ​​​ര്‍ട്ട​​​റി​​​ലെ​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.