ഇന്നാണ് ആ അരങ്ങേറ്റം
Saturday, September 11, 2021 12:19 AM IST
മാഞ്ചസ്റ്റർ: ഫുട്ബോൾ ലോകവും മാഞ്ചസ്റ്റർ യുണൈറ്റഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരും കാത്തിരിക്കുന്ന രണ്ടാം അരങ്ങേറ്റം ഇന്ന്. 12 വർഷത്തിനുശേഷം പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ഇന്നു കളത്തിലിറങ്ങും.
റീയുണൈറ്റഡ്, വീട്ടിലേക്കുള്ള മടങ്ങിവരവ് എന്നെല്ലാമാണു റൊണാൾഡോയുടെ യുണൈറ്റഡിലെ രണ്ടാം അരങ്ങേറ്റം വിശേഷിപ്പിക്കപ്പെടുന്നത്. ഓൾഡ് ട്രാഫോഡിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരേ ഇന്ത്യൻ സമയം രാത്രി 7.30നാണു മത്സരം.