ഐഎസ്എൽ: ബ്ലാസ്റ്റേഴ്സ് x എടികെ ഉദ്ഘാടന മത്സരം
Monday, September 13, 2021 11:33 PM IST
മുംബൈ: ഐഎസ്എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു. നവംബർ 19-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. ഫത്തോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഗോവയിൽ മാത്രമായാണ് മത്സരങ്ങൾ നടക്കുന്നത്.