എമിറേറ്റ്സിൽ വിയേരയ്ക്കു സമനില
Wednesday, October 20, 2021 12:58 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ക്രിസ്റ്റൽ പാലസുമായി 2-2 സമനിലയിൽ പിരിഞ്ഞു.
എമിറേറ്റ്സിലേക്ക് ആഴ്സണലിന്റെ ഇതിഹാസതാരമായ പാട്രിക് വിയേരയുടെ മടങ്ങിവരവുകൂടിയായിരുന്നു മത്സരം. ക്രിസ്റ്റൽ പാലസിന്റെ പരിശീലകനായി ആയിരുന്നു വർഷങ്ങൾക്കുശേഷം വിയേര എമിറേറ്റ്സ് സ്റ്റേഡിയത്തിൽ തിരിച്ചെത്തിയത്.
ജൂലൈ നാലിനാണു ക്രിസ്റ്റൽ പാലസിന്റെ പരിശീലകസ്ഥാനത്ത് വിയേര എത്തിയത്. ഫ്രഞ്ച് ടീം നീസിന്റെ മുൻ പരിശീലകനായിരുന്നു.