ആവേശം അവസാന പന്തോളം; രണ്ടാം ട്വന്‍റി-20യിലും ഇന്ത്യക്ക് വിജയം
ആവേശം അവസാന പന്തോളം; രണ്ടാം ട്വന്‍റി-20യിലും ഇന്ത്യക്ക് വിജയം
Wednesday, June 29, 2022 12:03 AM IST
ഡ​ബ്ലി​ൻ: അ​വ​സാ​ന പ​ന്തോ​ളം ആ​വേ​ശം നി​റ​ച്ച ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ അ​യ​ർ​ല​ൻ​ഡി​നെ നാ​ല് റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 226 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ അ​യ​ര്‍​ല​ന്‍​ഡി​ന് നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 221 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കാ​ൻ ഇ​റ​ങ്ങി​യ അ​യ​ർ​ല​ൻ​ഡ് ഇ​ന്ത്യ​യെ വി​റ​പ്പി​ച്ച ശേ​ഷ​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. 37 പ​ന്തി​ൽ 60 റ​ൺ​സു​മാ​യി ഐ​റി​ഷ് നാ​യ​ക​ന്‍ ആ​ന്‍​ഡ്രൂ ബാ​ല്‍​ബി​ര്‍​നി​യും 18 പ​ന്തു​ക​ളി​ല്‍ നി​ന്ന് 40 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ സ്റ്റി​ര്‍​ലിംഗും അ​യ​ര്‍​ല​ന്‍​ഡി​നു​വേ​ണ്ടി തി​ള​ങ്ങി. ഹാ​രി ടെ​ക്ട​ര്‍ (39) മികച്ച പ്രകടനം നടത്തി. ജോ​ര്‍​ജ് ഡോ​ക്‌​റ​ല്‍ (34), മാ​ര്‍​ക്ക് അ​ഡൈ​ര്‍ (23) എന്നിവർ പുറത്താകെ നിന്നു.

മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി നാലോവര്‍ ചെയ്ത എല്ലാ ബൗളര്‍മാരും 40 റണ്‍സിന് മുകളില്‍ റണ്‍സ് വഴങ്ങി. ഹര്‍ഷല്‍ പട്ടേല്‍ 54 റണ്‍സാണ് വഴങ്ങിയത്. ഉമ്രാന്‍ മാലിക്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. കാ​ൽ​മ​സി​ലി​നു പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ർ ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദി​നു പ​ക​ര​മാ​യി പ്ലേ​യിം​ഗ് ഇ​ല​വ​ണി​ൽ ഉ​ൾ​പ്പെ​ട്ട സ​ഞ്ജു വി. ​സാം​സ​ണും ഫോ​മി​ൽ തു​ട​രു​ന്ന ദീ​പ​ക് ഹൂ​ഡ​യും ചേ​ർ​ന്ന് ത​ക​ർ​ത്താ​ടി. 42 പ​ന്തി​ൽ നാ​ല് സി​ക്സും ഒ​ന്പ​ത് ഫോ​റും അ​ട​ക്കം 183.33 സ്ട്രൈ​ക്ക്റേ​റ്റി​ൽ സ​ഞ്ജു സാം​സ​ണ്‍ അ​ടി​ച്ചെ​ടു​ത്ത​ത് 77 റ​ണ്‍​സെടുത്തു. ദീ​പ​ക് ഹൂ​ഡ 57 പ​ന്തി​ൽ ആ​റ് സി​ക്സും ഒ​ന്പ​ത് ഫോ​റും അ​ട​ക്കം 182.45 സ്ട്രൈ​ക്ക്റേ​റ്റി​ൽ വാ​രി​ക്കൂ​ട്ടി​യ​ത് 104 റ​ണ്‍​സും.


ര​ണ്ടാം വി​ക്ക​റ്റി​ൽ സ​ഞ്ജു​വും ഹൂ​ഡ​യും ചേ​ർ​ന്ന് 87 പ​ന്തി​ൽ അ​ടി​ച്ചെ​ടു​ത്ത​ത് 176 റ​ണ്‍​സ്. ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൂ​ട്ടു​കെ​ട്ടും അ​തോ​ടെ പി​റ​ന്നു. 2017ൽ ​ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രേ ഒ​ന്നാം വി​ക്ക​റ്റി​ൽ രോ​ഹി​ത് ശ​ർ​മ​യും കെ.​എ​ൽ. രാ​ഹു​ലും ചേ​ർ​ന്ന് 165 റ​ണ്‍​സ് നേ​ടി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന നാ​ലാ​മ​ത് ഇ​ന്ത്യ​ൻ താ​രം എ​ന്ന നേ​ട്ട​വും ദീ​പ​ക് ഹൂ​ഡ സ്വ​ന്ത​മാ​ക്കി.

ഓ​പ്പ​ണ​ർ ഇ​ഷാ​ൻ കി​ഷ​ൻ (3) മൂ​ന്നാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ പു​റ​ത്താ​യ​തോ​ടെ​യാ​ണ് ദീ​പ​ക് ഹൂ​ഡ-​സ​ഞ്ജു സ​ഖ്യം ക്രീ​സി​ൽ ഒ​ന്നി​ച്ച​ത്. ഇ​വ​ർ പു​റ​ത്താ​കു​ന്പോ​ൾ 16.2 ഓ​വ​റി​ൽ ഇ​ന്ത്യ 189 റ​ണ്‍​സി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് തു​ട​രെ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ 20 ഓ​വ​റി​ൽ 225/7 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ച​ത്.

സൂ​ര്യ​കു​മാ​ർ യാ​ദ​വ് (15), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (13 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് സ​ഞ്ജു​വി​നും ദീ​പ​ക് ഹൂ​ഡ​യ്ക്കും പി​ന്നാ​ലെ ര​ണ്ട​ക്കം ക​ണ്ട​ത്. ദി​നേ​ഷ് കാ​ർ​ത്തി​ക്, അ​ക്ഷ​ർ പ​ട്ടേ​ൽ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ എ​ന്നി​വ​ർ ഗോ​ൾ​ഡ​ണ്‍ ഡെ​ക്ക് ആ​യി. മാർക്ക് അഡയർ മൂന്നു വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.