പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ, ഡിവോണ്‍ കോണ്‍വെയെ (7) റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. ഷാർദുൾ ഠാക്കൂറിന്േറതായിരുന്നു അടുത്ത ഊഴം. ഒരു റണ്‍ എടുത്ത ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥമിനെ ഠാക്കൂർ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചു. ന്യൂസിലൻഡ് 10.3 ഓവറിൽ 15/5.
15/5, നാണക്കേട് ഏറ്റവും കുറവ് റണ്‍സിനുള്ളിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ നാണക്കേട് റിക്കാർഡിലും ന്യൂസിലൻഡ് എത്തി. 15 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടതോടെയാണിത്. 2022ൽ 26 റണ്‍സിനിടെ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതിനു മുന്‍പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
ഫിലിപ്സ് വെളിച്ചം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 15 റണ്‍സ് എന്ന ദുരിതാവസ്ഥയിൽനിന്ന് ന്യൂസിലൻഡിനെ കരകയറ്റിയത് ഗ്ലെൻ ഫിലിപ്സ് (36), മൈക്കൽ ബ്രെയ്സ്വെൽ (22), മിച്ചൽ സാന്റ്നർ (27) എന്നിവർക്കൊപ്പം നടത്തിയ പോരാട്ടമാണ്. ബ്രെയ്സ്വെല്ലിനൊപ്പം ആറാം വിക്കറ്റിൽ 41 റണ്‍സിന്റെയും സാന്റ്നറിനൊപ്പം ഏഴാം വിക്കറ്റിൽ 47 റണ്‍സിന്റെയും കൂട്ടുകെട്ട് ഫിലിപ്സ് ഉണ്ടാക്കി. എങ്കിലും 108 റണ്‍സിൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു.
രോഹി-ഗിൽ 109 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ (51) അർധസെഞ്ചുറി നേടി. ഓപ്പണർ ശുഭ്മാൻ ഗിൽ (40) പുറത്താകാതെ നിന്നു. വിരാട് കോഹ്ലിയുടെ (11) വിക്കറ്റും ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് - ഗിൽ കൂട്ടുകെട്ട് 72 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്.