ഓൾറൗണ്ടറല്ല; സ്റ്റോക്സ് സ്പെഷലിസ്റ്റ് ബാറ്റർ
Wednesday, March 29, 2023 12:43 AM IST
ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് സീസണിലെ ആദ്യ മത്സരങ്ങളിൽ പന്തെറിയില്ല. ഇടംകാലിനേറ്റ പരിക്ക് കണക്കിലെടുത്തു സ്പെഷലിസ്റ്റ് ബാറ്ററായി സ്റ്റോക്സിനെ ഇറക്കാനാണു ചെന്നൈ മാനേജ്മെന്റിന്റെ തീരുമാനം.
കഴിഞ്ഞ മാസം നടന്ന ഇംഗ്ലണ്ടിന്റെ ന്യൂസിലൻഡ് പര്യടനത്തിനിടെയാണു സ്റ്റോക്സിനു പരിക്കേറ്റത്. 16.25 കോടി രൂപ മുടക്കി ചെന്നൈ ടീമിലെത്തിച്ച സ്റ്റോക്സ് വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ കളിക്കും.