പ്രണോയ്, സിന്ധു ക്വാർട്ടറിൽ
Friday, May 26, 2023 12:59 AM IST
ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ്, പി.വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവർ ക്വാർട്ടർ ഫൈനലിൽ. പുരുഷ സിംഗിൾസിൽ ചൈനയുടെ ലി ഷി ഫെങിനെ കീഴടക്കിയാണ് പ്രണോയ് ക്വാർട്ടറിൽ പ്രവേശിച്ചത്.
സ്കോർ: 13-21, 21-16, 21-11. കിഡംബി ശ്രീകാന്ത് അഞ്ചാം റാങ്കുകാരനായ തായ്വാന്റെ കുൻലാവട്ടിനെയാണ് പ്രീക്വാർട്ടറിൽ കീഴടക്കിയത്, 21-19, 21-19. അതേസമയം, ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ പുറത്തായി.
വനിതാ സിംഗിൾസിൽ ജാപ്പനീസ് താരം അയ ഒഹോരിയെ കീഴടക്കി പി.വി. സിന്ധു ക്വാർട്ടറിലേക്ക് മുന്നേറി. 21-16, 21-11 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം.