ലങ്കൻ വീര്യം
Friday, September 15, 2023 3:40 AM IST
കൊളംബൊ: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാനെതിരേ ലങ്കൻ പോരാട്ടം. 42 ഓവറായി കുറച്ച മത്സരത്തിൽ പാക്കിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് നേടി. മറുപടിക്കിറങ്ങിയ ശ്രീലങ്ക 19 ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എടുത്തു.
മഴയെത്തുടർന്ന് മത്സരം വൈകിയതോടെ 45 ഓവറായും പിന്നീട് 42 ഓവറായും വെട്ടിച്ചുരുക്കി. ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർ റോളിലെത്തിയ അബ്ദുള്ള ഷഫീഖ് (52) അർധസെഞ്ചുറി നേടി. ബാബർ അസം (29) ചെറിയ ഇന്നിംഗ്സിനുശേഷം മടങ്ങി. നാലാം നന്പറായെത്തിയ വിക്കറ്റ് കീപ്പർ ബാറ്ററായ മുഹമ്മദ് റിസ്വാനും (86 നോട്ടൗട്ട്) അർധസെഞ്ചുറി സ്വന്തമാക്കി. ഇഫ്തിക്കർ അഹമ്മദും (47) പാക്കിസ്ഥാനുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 73 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കമായിരുന്നു റിസ്വാൻ 86 റൺസുമായി പുറത്താകാതെനിന്നത്.