അതിവേഗം 50 വിക്കറ്റ് ഏകദിന ക്രിക്കറ്റിൽ അതിവേഗം (ബോൾ കണക്ക് അടിസ്ഥാനത്തിൽ) 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിനും മുഹമ്മദ് സിറാജ് അർഹനായി. 1002 പന്തിലാണ് സിറാജ് ഏകദിനത്തിൽ 50 വിക്കറ്റ് നേട്ടമാഘോഷിച്ചത്. ഇക്കാര്യത്തിൽ ലോകത്തിൽ രണ്ടാമനാണ് സിറാജ്. ശ്രീലങ്കയുടെ അജന്ത മെൻഡിസിന്റെ പേരിലാണു ലോക റിക്കാർഡ്.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഒരു മത്സരത്തിൽ ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന 11-ാമത് ബൗളറാണ് സിറാജ്. ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ചുരുങ്ങിയ സ്കോറാണ് ശ്രീലങ്കയുടെ 15.2 ഓവറിൽ 50. ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറുമാണിത്, ആദ്യം ബാറ്റ് ചെയ്ത് ഏറ്റവും ചുരുങ്ങിയ ഓവറിനുള്ളിൽ പുറത്താകുന്നതിൽ ലോകത്തിൽ രണ്ടാമതും.
ഇന്ത്യ, രോഹിത് റിക്കാർഡിൽ 263 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ 10 വിക്കറ്റ് ജയം. ചേസിംഗിൽ ഏറ്റവും കൂടുതൽ പന്ത് ബാക്കിനിൽക്കേയുള്ള ഇന്ത്യയുടെ ജയമാണിത്. ഏഷ്യ കപ്പിൽ ഇന്ത്യയുടെ എട്ടാം ചാന്പ്യൻഷിപ്പാണ്. ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ ചാന്പ്യന്മാരായതിന്റെ റിക്കാർഡ് ഇന്ത്യ പുതുക്കി.
ഏകദിന ഏഷ്യ കപ്പ് കിരീടം രണ്ട് തവണ സ്വന്തമാക്കിയ ക്യാപ്റ്റൻ എന്ന നേട്ടത്തിൽ രോഹിത് ശർമ എം.എസ്. ധോണി, മുഹമ്മദ് അസ്ഹറുദ്ദിൻ എന്നിവർക്കൊപ്പമെത്തി. ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ ജയമെന്നതിൽ ലങ്കയ്ക്കെതിരായ റിക്കാർഡ് 98 ആയും ഇന്ത്യ പുതുക്കി.
സിറാജാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് പരന്പരയുടെ താരമായി.
മിയാൻ 1994 മാർച്ച് 13ന് ഹൈദരാബാദിൽ ജനിച്ച മുഹമ്മദ് സിറാജ് ടീം അംഗങ്ങൾക്കിടയിൽ അറിയപ്പെടുന്നത് മിയാൻ എന്ന്. മിയാൻ ഭായ് എന്നും സിറാജിനെ സഹതാരങ്ങൾ വിളിക്കുന്നു.
പേർഷ്യയിൽനിന്നാണ് മിയാൻ എന്ന വാക്കിന്റെ ഉദ്ഭവം. മുസ്ലിം ജെന്റിൽമാൻ എന്നതാണ് മിയാന്റെ അർഥം. സിറാജിനോടുള്ള ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹതാരങ്ങളും അഭ്യുദയകാംഷികളും മിയാൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത്.
സ്കോർ കാർഡ് ലങ്കൻ ഇന്നിംഗ്സ്: നിസാങ്ക സി ജഡേജ സിറാജ് 2, കുശാൽ പെരേര സി രാഹുൽ ബി ബുംറ 0, കുശാൽ മെൻഡിസ് ബി സിറാജ് 17, സമരവിക്രമ എൽബിഡബ്ല്യു ബി സിറാജ് 0, അസലങ്ക സി ഇഷാൻ ബി സിറാജ് 0, ധനഞ്ജയ സി രാഹുൽ ബി സിറാജ് 4, ശനക ബി സിറാജ് 0, വെല്ലലേഗ സി രാഹുൽ ബി ഹാർദിക് 8, ഹേമന്ത നോട്ടൗട്ട് 13, മദുഷാൻ സി കോഹ്ലി ബി ഹാർദിക് 1, പതിരാന സി ഇഷാൻ ബി ഹാർദിക് 0, എക്സ്ട്രാസ് 5, ആകെ 15.2 ഓവറിൽ 50.
വിക്കറ്റ് വീഴ്ച: 1-1, 2-8, 3-8, 4-8, 5-12, 6-12, 7-33, 8-40, 9-50, 10-50.
ബൗളിംഗ്: ബുംറ 5-1-23-1, സിറാജ് 7-1-21-6, ഹാർദിക് 2.2-0-3-3, കുൽദീപ് 1-0-1-0.
ഇന്ത്യൻ ഇന്നിംഗ്സ്: ഇഷാൻ നോട്ടൗട്ട് 23, ശുഭ്മാൻ ഗിൽ നോട്ടൗട്ട് 27, എക്സ്ട്രാസ് 1, ആകെ 6.1 ഓവറിൽ 51/0.
ബൗളിംഗ്: മദുഷാൻ 2-0-21-0, പതിരാന 2-0-21-0, വെല്ലലേഗ 2-0-7-0, അസലങ്ക 0.1-0-1-0.