120 സംഘടനകളും 200 കായികതാരങ്ങളും ചേർന്നാണ് കായികമേളയ്ക്ക് ആവശ്യമായ ഭക്ഷണ പദ്ധതികൾ തയാറാക്കുന്നത്. ഈ കൂട്ടായ പരിശ്രമം ഗെയിംസിനെത്തുന്ന പൊതുജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് ഒരു ഏകീകൃത സമീപനം ഉറപ്പാക്കാൻ ഗെയിംസ് പാർട്ണേഴ്സിനെയും സേവനദാതാക്കളെയും സഹായിക്കുന്നു.
208 രാജ്യങ്ങളിൽ നിന്നും ടെറിറ്ററികളിൽനിന്നുമുള്ള പതിനയ്യായിരത്തോളം കായികതാരങ്ങൾക്കാണ് ഇവിടെ രുചിവൈവിധ്യങ്ങൾ വിളന്പുക. ജൂലൈ പത്തു മുതൽ സെപ്റ്റംബർ 12 വരെ കായികതാരങ്ങൾക്ക് ഈ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ അവസരമുണ്ട്. കായികതാരങ്ങളുടെ ആവശ്യമനുസരിച്ചാവും ഓരോ വിഭവങ്ങളും തയാറാക്കുക.
ദിനംപ്രതി 40 ടണ്‍ ഭക്ഷണമാണ് വിളന്പുന്നത്. 40 വ്യത്യസ്തമായ വിഭവങ്ങൾ 40,000 എണ്ണം വീതമാണ് ഓരോ ദിവസവും പാകം ചെയ്യപ്പെടുക. കായികതാരങ്ങളുടെ ഡയറ്റിന്റെ ഭാഗമായുള്ള നിർദേശങ്ങൾക്കായി ന്യൂട്രീഷനിസ്റ്റുകളുടെ സജീവസാന്നിധ്യവുമുണ്ട്.
ലോകോത്തര കായികപ്രകടനങ്ങളും ഫ്രഞ്ച് പാചകകലാ നൈപുണ്യവും ഒരേസമയം ആസ്വദിക്കാനുള്ള അസുലഭ അവസരമാണ് കായികപ്രേമികളെ തേടിയെത്തിരിക്കുന്നത്. ഭക്ഷണപ്രേമികളായ കായികാസ്വാദകരെ സംബന്ധിച്ച് ഇതിലും നല്ല അവസരം വേറെയില്ലെന്നു പറയാം...