അ​ദ്ഭു​ത​ക്കു​ട്ടി...! അ​ബ്ദു​ള്ള​ക്കു​ട്ടി ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ
Tuesday, October 22, 2019 12:22 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് വ​ഴി ബി​ജെ​പി​യി​ലെ​ത്തി​യ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടിയെ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യും കെ.​കെ ബാ​ഹു​ലേ​യ​നെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ച്ച​താ​യി ശ്രീ​ധ​ര​ൻ പി​ള്ള വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. മോ​ദി​യെ പു​ക​ഴ്ത്തി ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി ബി​ജെ​പി​യു​ടെ ഭാ​ഗ​മാ​യ​ത്.

കോ​ൺ‌​ഗ്ര​സി​ൽ എ​ത്തു​ന്ന​തി​നു മു​മ്പ് സി​പി​എം നേ​താ​വാ​യി​രു​ന്നു അ​ബ്ദു​ള്ള​ക്കു​ട്ടി. മോ​ദി സ്തു​തി​യു​ടെ പേ​രി​ൽ ത​ന്നെ​യാ​ണ് സി​പി​എ​മ്മും അ​ബ്ദു​ള്ള​ക്കു​ട്ടി​യെ പു​റ​ത്താ​ക്കി​യ​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​ക​യും ക​ണ്ണൂ​രി​ല്‍ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.