മും​ബൈ​യെ ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി ചെ​ന്നൈ​യി​ൻ പ്ലേ ​ഓ​ഫി​ൽ
Friday, February 21, 2020 10:09 PM IST
മും​ബൈ: മും​ബൈ സി​റ്റി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ന്നൈ​യി​ൻ പ്ലേ ​ഓ​ഫി​ൽ ക​ട​ന്നു. മും​ബൈ​യു​ടെ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ക​ളി​തീ​രാ​ൻ ഏ​ഴു മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ചെ​ന്നൈ​യി​ൻ വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ലൂ​സി​യ​ൻ കോ​യ​നാ​യി​രു​ന്നു വി​ജ​യ​ശി​ൽ​പി.

കോ​ർ​ണ​ർ കി​ക്കി​ൽ​നി​ന്നാ​ണ് ചെ​ന്നൈ​യ്ന്‍റെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്. വാ​ൽ​സ്കി​സി​ന്‍റെ അ​സി​സ്റ്റി​ൽ​നി​ന്നാ​ണ് ലൂ​സി​യ​ൻ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ പ്ലേ ​ഓ​ഫ് ടീ​മു​ക​ളു​ടെ പ​ട്ടി​ക പൂ​ർ​ത്തി​യാ​യി. ഗോ​വ, എ​ടി​കെ, ബം​ഗ​ളൂ​രു എ​ന്നി​വ നേ​ര​ത്തേ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചി​രു​ന്നു.

സീ​സ​ണി​ൽ ആ​ദ്യ ഒ​ൻ​പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ ചെ​ന്നൈ​യി​ൻ നാ​ല് തോ​ൽ​വി വ​ഴ​ങ്ങി പോ​യി​ന്‍റ് പ​ട്ടി​യി​ൽ താ​ഴേ​ത്ത​ട്ടി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​ന എ​ട്ട് മ​ത്സ​ര​ത്തി​ൽ ഉ​ജ്വ​ല പ്ര​ക​ട​ന​ത്തി​ലൂ​ടെ ചെ​ന്നൈ​യി​ൻ പ്ലേ ​ഓ​ഫി​ൽ ഇ​ടം​പി​ടി​ച്ചു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ 6-3ന് ​ത​ക​ർ​ത്ത​തു​ൾ​പ്പെ​ടെ ആ​റ് ജ​യ​മാ​ണ് അ​വ​സാ​ന എ​ട്ട് മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ലീ​ഗി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രാ​യ ഒ​രു മ​ത്സ​രം കൂ​ടി ചെ​ന്നൈ​യി​നു ശേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.