എസ്ഡിപിഐയെ നിരോധിക്കാൻ കർണാടകയുടെ നീക്കം
Saturday, August 15, 2020 12:53 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​കയിൽ എ​സ്ഡി​പി​ഐ സം​ഘ​ട​ന​യെ നി​രോ​ധി​ച്ചേ​ക്കും. ബം​ഗ​ളൂ​രു​വി​ൽ കഴിഞ്ഞ ദിവസമുണ്ടായ ക​ലാ​പ​ത്തി​നു പി​ന്നി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തായുള്ള പോലീസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.

എ​സ്ഡി​പി​ഐ​യെ​യും മാ​തൃസം​ഘ​ട​ന​യാ​യ പി​എ​ഫ്ഐ​യെ​യും നി​രോ​ധി​ച്ചേ​ക്കു​മെ​ന്നാണ് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച് അ​ടു​ത്ത വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭായോ​ഗം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ഗ്രാമ വി​ക​സ​നവ​കു​പ്പ് മ​ന്ത്രി കെ.​എ​സ്. ഈ​ശ്വ​ര​പ്പ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.