കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ടും വെ​ർ​ച്വ​ലാ​കു​ന്നു; ടൂ​റി​സം തി​രി​ച്ചു​വ​ര​വ് ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ
Thursday, September 17, 2020 5:10 PM IST
കൊ​ച്ചി: കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട് (കെ​ടി​എം) വെ​ർ​ച്വ​ൽ മാ​ർ​ട്ടാ​യി ന​വം​ബ​റി​ൽ ന​ട​ത്തും. ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ടൂ​റി​സ​ത്തി​ലൂ​ടെ വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് സം​സ്ഥാ​നം ന​ട​ത്തു​ന്ന തി​രി​ച്ചു​വ​ര​വാ​ണ് കെ​ടി​എം വെ​ർ​ച്വ​ൽ മാ​ർ​ട്ടി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​വം​ബ​ർ 23 മു​ത​ൽ 27 വ​രെ​യാ​ണ് വെ​ർ​ച്വ​ൽ കെ​ടി​എം ന​ട​ത്തു​ന്ന​ത്. 500-ൽ ​അ​ധി​കം സെ​ല്ലേ​ഴ്സി​നെ​യും രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി 2500 ബ​യേ​ഴ്സി​നെ​യു​മാ​ണ് വെ​ർ​ച്വ​ൽ മീ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തോ​ടെ ടൂ​റി​സം രം​ഗം സ​ജീ​വ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട് ന​ട​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​നു ശേ​ഷം ടൂ​റി​സം മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യ ആ​ശ​ങ്ക ദൂ​രീ​ക​രി​ക്കാ​ൻ 2018ൽ ​കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ടി​നു ക​ഴി​ഞ്ഞു. 35,000-ൽ ​അ​ധി​കം വാ​ണി​ജ്യ കൂ​ടി​ക്കാ​ഴ്ച​ക​ളാ​ണ് ക​ഴി​ഞ്ഞ ല​ക്ക​ത്തി​ൽ ന​ട​ന്ന​ത്. കോ​വി​ഡ് ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​ൽ കേ​ര​ളം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക പ്ര​ശ​സ്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലെ ട്രാ​വ​ൽ​മാ​ർ​ട്ടി​നും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടൂ​റി​സം മേ​ഖ​ല​യ്ക്ക് 455 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി സം​രം​ഭ​ക​ർ​ക്ക് 25 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ന​ൽ​കും. ഇ​തി​ന്‍റെ ഒ​രു വ​ർ​ഷ​ത്തെ പ​ലി​ശ​യു​ടെ പ​കു​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ബ്സി​ഡി​യാ​യാ​ണ് ന​ൽ​കു​ന്ന​ത്. ടൂ​റി​സം മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് 20,000 മു​ത​ൽ 30,000 രൂ​പ​വ​രെ കേ​ര​ള ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ അ​നു​വ​ദി​ക്കും.

കേ​ന്ദ്ര​സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പു​ക​ളു​ടെ അം​ഗീ​കാ​ര​മു​ള്ള 328 ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ 10,000 രൂ​പ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പു​ര​വ​ഞ്ചി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ വ​രെ സ​ഹാ​യം ന​ൽ​കും. പു​ര​വ​ഞ്ചി​ക​ളി​ലെ കി​ട​പ്പു​മു​റി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ത്ത് 80,000 മു​ത​ൽ ഒ​ന്നേ​കാ​ൽ ല​ക്ഷം വ​രെ​യാ​ണ് ഈ ​സ​ഹാ​യം. ഹോം​സ്റ്റേ​ക​ൾ​ക്ക് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​ണി​ജ്യ നി​കു​തി വീ​ട്ടു​ക​ര​മാ​യി നി​ല​നി​റു​ത്താ​നു​ള്ള തീ​രു​മാ​ന​വും സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട​താ​യി മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.