അനുസ്മരണ യോഗം നടത്തി
1224058
Saturday, September 24, 2022 12:13 AM IST
തിരുവനന്തപുരം: സമീപകാലത്തു വേർപിരിഞ്ഞു പോയ സഹപ്രവർത്തകരെ അനുസ്മരിച്ച് ക്രിസ്ത്യൻ കൾച്ചറൽ മൂവ്മെന്റ്. തലസ്ഥാനത്തെ ലൂർദ് ഇടവകയുടെ രൂപീകരണത്തിലും ദേവാലയ നിർമാണത്തിലും വിലയേറിയ സംഭാവനകൾ അർപ്പിച്ച റിട്ടയേർഡ് സൂപ്രണ്ടിംഗ് എൻജിനിയർ കുഞ്ചെറിയ തോമസ് വെള്ളാപ്പള്ളി, വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന പ്രഫ. എൻ.എൻ. മാത്യു പാലാക്കുന്നേൽ, കെഎസ്ഇബി റിട്ടയേർഡ് ചീഫ് എൻജിനിയർ തോമസ് ലോപ്പസ്, സൂസൻ പോൾസണ്‍ കരുമാലിക്കൽ, മേരി ഡിസൂസ എന്നിവരുടെ അനുസ്മരണമാണു നടത്തിയത്.
ഇതോടനുബന്ധിച്ചു പാങ്ങോട് കാർമൽ ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ ഫാ. സഖറിയാസ് ഒസിഡി കാർമികത്വം വഹിച്ചു. തുടർന്നു നടന്ന അനുസ്മരണ സമ്മേളനത്തിൽ ക്രിസ്ത്യൻ കൾച്ചറൽ മൂവ്മെന്റ് പ്രസിഡന്റ് ജോസ് പൂത്തിരി, സെക്രട്ടറി ജയിംസ് മങ്കുഴിക്കരി, വി.ജെ. ദേവസ്യ വട്ടത്തറ, ആന്റണി തോമസ് വാണിയപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.