വിഴിഞ്ഞം സമരം! സമരം ശക്തമാക്കാൻ സമരസമിതി
1224306
Saturday, September 24, 2022 11:40 PM IST
വിഴിഞ്ഞം: ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സമരസമിതി തീരുമാനം. കഴിഞ്ഞ ദിവസം മന്ത്രിസഭ ഉപസമിതിയുമായി നടന്ന ചർച്ചക്ക് ശേഷമുള്ള സമരസമിതിയുടെ തീരുമാനം നാളെ ബണ്ഡപ്പെട്ടവരെ അറിയിക്കും.
ചർച്ചയിൽ മത്സ്യത്തൊഴിലാളികളുടെ ആശങ്കക്ക് പരിഹാരമുണ്ടാകാത്തപക്ഷം സമരത്തിന്റെ ഗതിയെക്കുറിച്ചും നാളെ ചില തീരുമാനമുണ്ടാകും. അടുത്ത മാസം മൂന്ന് വരെ നീണ്ടു നിൽക്കുന്ന 24 മണിക്കൂർ നിരാഹാര സമരത്തിനാണ് സമരസമിതി നേരത്തെ തീരുമാനമെടുത്തത്. അധികൃതരുടെ അവഗണന തുടർന്നാൽ നേരത്തെ തന്നെ ശൈലിക്കും മാറ്റമുണ്ടാകുന്ന മുന്നറിയിപ്പാണ് നേതാക്കൾ ഇപ്പോൾ നൽകുന്നത്.
40-ാം ദിവസമായ ഇന്നലത്തെ നിരാഹാര സമരത്തിന് പൂന്തുറ ഇടവയാണ് നേതൃത്വം നൽകിയത്.ഫാ. എ.ആർ. ജോൺ ഉദ്ഘാടനം ചെയ്തു. ഫാ. ഡൈസൺ ജസ്റ്റസ്, അൽമായർമാരായ സിമി ബർണാഡ് , മേരി പോൾ ,ജിതിൻ,തദയൂസ് പൊന്നച്ചൻ തദയൂസ് ജാനിസ് , ഫൗസ്റ്റിൻ ജോസഫ് എന്നിവർ നിരാഹാരമനുഷ്ടിച്ചു.മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ്,കൊച്ചിയി നിന്നുള്ള എസ് സിജെ ഫാദേഴ്സ് എന്നിവർ ഐക്യദാർഢ്യവുമായി ഇന്നലെയെത്തി.ജോയ് വിൻസെന്റ്, ജോയ് ജെറാൾഡ് , ജോസഫ് ജോൺസൺ,ഫാ. ജെ.നിസ്റ്റൺ എന്നിവർ സമരത്തിന് നേതൃത്വം നൽകി.