കേരള കർഷകസംഘം ജില്ലാ സമ്മേളനം: കർഷക റാലി നാളെ
1224317
Saturday, September 24, 2022 11:43 PM IST
നെടുമങ്ങാട്: കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശരിയായ രാഷ്ട്രീയ ലക്ഷ്യബോധം ഉണ്ടെന്ന് എഐകെഎസ് ദേശീയ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജൻ. കേരള കർഷകസംഘം ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ കേരളത്തിൽ നടത്തിയ ആക്രമണ പരമ്പര യഥാർഥത്തിൽ സംഘപരിവാർ സംഘടനകളെ സഹായിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.വി.എസ്. പത്മകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം. വിജയകുമാർ, കോലിയക്കോട് കൃഷ്ണൻ നായർ, ഗോപി കോട്ടമുറിക്കൽ, വി.എസ്. ജോയ് എംഎൽഎ, ഡി. കെ. മുരളി എംഎൽഎ, എസ്. കെ. പ്രീജ, അഡ്വ. ആർ. ജയദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഇന്നും തുടരും.നാളെ വൈകുന്നേരം നാലിന് കർഷക റാലി നടക്കും. അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.എം. വിജയകുമാർ,എ. എ. റഹിം എംപി തുടങ്ങിയവർ പങ്കെടുക്കും.