ഓണാഘോഷവും ഡയറക്ടറി പ്രകാശനവും
1224318
Saturday, September 24, 2022 11:43 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിൽ നിന്നും വിരമിച്ച ഓഫീസർമാരുടെ സംസ്ഥാനതല കൂട്ടായ്മയായ സായാഹ്നയുടെ ഓണാഘോഷത്തിന്റെ ഉദ്ഘാടനവും ഡയറക്ടറി പ്രകാശനവും നടത്തി.മന്നം മെമ്മോറിയൽ നാഷണൽ ക്ലബ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് എസ്. രാജശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി ഉദ്ഘാടനം നിർവഹിച്ചു.ഡയറക്ടറിയുടെ പ്രത്യേകതകളെക്കുറിച്ച് എഡിറ്റർ ജെ. വില്യം വിശദീകരിച്ചു.പ്രസിഡന്റ് എസ്. രാജശേഖരൻനായർ, സംസ്ഥാന സെക്രട്ടറി ബി. സുഗതൻ,വൈസ് പ്രസിഡന്റ് ഇ. അബ്ദുൾ വഹാബ്, മുൻ ട്രഷറി ഡയറക്ടറായ കൺവീനർ എസ്. ശ്രീകുമാർ, മുൻ അഡീഷണൽ സെക്രട്ടറിമാരായ ജി. സുരേഷ് കുമാർ (ജോയിന്റ് സെക്രട്ടറി), സി. രാജൻ ആചാരി (ട്രഷറർ), ടി. നാഗരാജൻ (ജോയിന്റ് കൺവീനർ) എന്നിവർ പ്രസംഗിച്ചു. മുൻ അഡീഷണൽ സെക്രട്ടറി എസ്. വിജയകുമാർ നേതൃത്വം നൽകി.