വി​ദ്യാ​രം​ഭം ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, September 24, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ൽ വി​ദ്യാ​രം​ഭ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​വ​രാ​ത്രി ആ​രം​ഭ ദി​വ​സ​മാ​യ നാ​ളെ ആ​രം​ഭി​ച്ച് ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു സ​മാ​പി​ക്കും. സാ​ഹി​ത്യ-​സാം​സ്കാ​രി​ക-​ക​ലാ​രം​ഗ​ത്തെ പ്ര​മു​ഖ​ർ ആ​ചാ​ര്യ​ന്മാ​രാ​കും. വി​ദ്യാ​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ തു​ഞ്ച​ൻ മ​ണ്ഡ​പ​ത്തി​ൽ പ്ര​ത്യേ​കം കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തി​രൂ​ർ തു​ഞ്ച​ൻ പ​റ​ന്പി​ൽ നി​ന്നും കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള മ​ണ​ലി​ലാ​ണ് ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471-2457473.