വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
1224328
Saturday, September 24, 2022 11:45 PM IST
വിഴിഞ്ഞം: അനധികൃതമായി മദ്യം കച്ചവടം ചെയ്യുന്ന യുവാവിനെ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പളളിക്കര സ്വദേശി ആന്റണി (29) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 39 ലിറ്റർ മദ്യം അടങ്ങിയ മദ്യകുപ്പികളാണ് പോലീസ് കണ്ടെടുത്തത്.വിഴിഞ്ഞം ഫിഷ്ലാൻഡിൽ മത്സ്യത്തൊഴിലാളികൾക്ക് ചില്ലറയായും മൊത്തമായും മദ്യം വിൽക്കുന്നയാളാണ് പ്രതിയെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.