അറസ്റ്റ് വൈകിയാൽ കോടതിയിലേക്ക്: പ്രേമനൻ
1224331
Saturday, September 24, 2022 11:45 PM IST
കാട്ടാക്കട : തന്നെ മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാത്ത പോലീസിനെതിരെ കടുത്ത വിമർശനവുമായി പ്രേമനൻ രംഗത്ത്. പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിൽ സങ്കടവും പ്രതിഷേധവും ഉണ്ട്.അറസ്റ്റ് ഇനിയും വൈകിയാൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും.നീതി തേടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.ഹൈക്കോടതി ഇടപെട്ടിട്ടും അറസ്റ്റ് വൈകുന്നത് ദുരൂഹമാണെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും അത് ഇപ്പോഴും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി പോയിരിക്കുന്നത് പോലീസിന്റെ ഒത്തു കളിയുടെ ഭാഗമാണ്. തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപ പ്രചരണം നടക്കുന്നു. ഇതിനെതിരെ സൈബർ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.